കണ്‍ഫേംടിക്കറ്റ് (ConfirmTkt) അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) നടത്തുന്ന 2023-ലെ ഐ സി സി പുരുഷ ക്രിക്കറ്റ് ലോക കപ്പിന്റെ ഒഫീഷ്യല്‍ ലൈസന്‍സിയായി പ്രഖ്യാപിച്ചു
ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങ് പ്ലാറ്റ്‌ഫോമായ കണ്‍ഫേംടിക്കറ്റ് (ConfirmTkt) അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) നടത്തുന്ന 2023-ലെ ഐ സി സി പുരുഷ ക്രിക്കറ്റ് ലോക കപ്പിന്റെ ഒഫീഷ്യല്‍ ലൈസന്‍സിയായി മാറിയതായി പ്രഖ്യാപിച്ചിരിക്കുന്നു. മീഡിയ ഏജന്‍സിയായ വേവ്‌മേക്കര്‍ ഇന്ത്യ രൂപം കൊടുത്തിട്ടുള്ള നിലവിലുള്ള ഈ സഹകരണം ഇന്ത്യയിലുടനീളം ക്രിക്കറ്റ് അഭിനിവേശം കൊണ്ടു നടക്കുന്ന ആരാധകരെ ഒരുമിപ്പിക്കുവാനും അവരില്‍ വിശ്വാസം പിടിച്ചു പറ്റുവാനും കണ്‍ഫേം ടിക്കറ്റിനെ സഹായിക്കും.
ഈ പങ്കാളിത്തം ആഘോഷിക്കുന്നതിനും ക്രിക്കറ്റ് പ്രേമികളുമായി ഇടപഴകുന്നതിനുമായി ലോക കപ്പിലേക്കുള്ള യാത്രയെ ആഘോഷിക്കുന്ന ആപ്പിനകത്ത് മാത്രം നടത്തുന്ന മത്സരങ്ങള്‍ സംഘടിപ്പിക്കും. കണ്‍ഫേംടിക്കറ്റ് “ഐ സി സി പുരുഷ ക്രിക്കറ്റ് ലോക കപ്പ് 2023-ന്റെ ഔദ്യോഗിക ലൈസന്‍സി” എന്ന പദവി ഉയര്‍ത്തിക്കാട്ടി കൊണ്ടാണ് ഈ മത്സരങ്ങള്‍ സംഘടിപ്പിക്കുക. വിവിധ സമൂഹ മാധ്യമങ്ങള്‍ (ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍, ഫെയ്‌സ്ബുക്ക് എന്നിവ ഉള്‍പ്പെടെ) എന്നിവയിലും സമൂഹ മാധ്യമ ചാനലുകളിലെ സ്വന്തം പങ്കാളികളിലൂടേയും ഈ യാത്ര ആഘോഷിക്കപ്പെടുകയും കവര്‍ ചെയ്യപ്പെടുകയും ചെയ്യും.
ഈ ഇടപഴകല്‍ പരിപാടികളുടെ ഭാഗമായി കണ്‍ഫേംടിക്കറ്റ് മറ്റൊരു ആവേശകരമായ പ്രചാരണവും ആരംഭിച്ചു. “ലോക കപ്പിലേക്കുള്ള യാത്ര” എന്ന ഈ പരിപാടി ക്രിക്കറ്റ് ആരാധകരുമായും വിശാലമായ ഉപയോക്താക്കളുമായും ഇടപഴകും. ഈ പ്രചാരണത്തിനു കീഴില്‍ രണ്ട് ആവേശകരമായ മത്സരങ്ങള്‍ കണ്‍ഫേംടിക്കറ്റ് സംഘടിപ്പിക്കും. ജോര്‍ഡിഇന്ത്യന്‍, ഡാനിഷ് സേഠ്, ഭാരത് ആര്‍മി തുടങ്ങിയ ജനപ്രിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുമായി ചേരുവാനുള്ള അവസരം വിജയികള്‍ക്ക് ഇതിലൂടെ ലഭ്യമാകും. ലോക കപ്പിലേക്കുള്ള ഏറ്റവും ആവേശകരമായ തീവണ്ടി യാത്രയിലൂടേയാണ് ഇത് സംഭവിക്കുക. ട്രെയിന്‍ യുവര്‍ ക്രിക്ബ്രെയ്ന്‍ എന്ന മത്സരം കണ്‍ഫേംടിക്കറ്റ് എന്ന ട്രെയിന്‍ ബുക്കിങ്ങ് ആപ്പിനെ കുറിച്ചുള്ള തങ്ങളുടെ അറിവ് പരീക്ഷിക്കുവാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് അവസരം നല്‍കും.
ഈ ആഘോഷ വേളയില്‍ കണ്‍ഫേംടിക്കറ്റ് ശ്രദ്ധയൂന്നുന്നത് മത്സരങ്ങള്‍ ആഘോഷിക്കുകയും കാണികളുമായി ഇടപഴകുകയും ചെയ്യുമ്പോള്‍ ഓര്‍മ്മിക്കാവുന്ന നിമിഷങ്ങള്‍ സൃഷ്ടിക്കുക എന്നതിലായിരിക്കും. കണ്‍ഫേംടിക്കറ്റിന്റെ സഹസ്ഥാപകരായ ദിനേശ് കുമാര്‍ കൊത്ത, ശ്രീപദ് വൈദ്യ എന്നിവര്‍ ആവേശകരമായ ഈ പങ്കാളിത്തത്തെ കുറിച്ച് പറഞ്ഞു, “ഇന്ത്യയില്‍ ക്രിക്കറ്റ് വെറുമൊരു കായിക മത്സരമല്ല. നമ്മുടെ സംസ്‌കാരത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള ഒന്നാണ്. ഐ സി സി പുരുഷ ക്രിക്കറ്റ് ലോക കപ്പ് 2023-ന്റെ ഔദ്യോഗിക ലൈസന്‍സിയായി മാറിയതില്‍ ഞങ്ങള്‍ ഏറെ ആവേശഭരിതരാണ്. ക്രിക്കറ്റ് ആരാധകര്‍ക്ക് അവിസ്മരണീയമായ അനുഭവങ്ങള്‍ നല്‍കുവാന്‍ ഞങ്ങള്‍ പ്രതിബദ്ധരാണ്. ലോക കപ്പിനോടുള്ള ഇന്ത്യയുടെ ആവേശത്തെ ആഘോഷിക്കുവാനും ക്രിക്കറ്റ് ഇതിഹാസങ്ങളുമായി ആരാധകരെ കൂടുതല്‍ അടുപ്പിക്കുവാനും ഈ പങ്കാളിത്തം ഞങ്ങള്‍ക്ക് അവസരം നല്‍കുന്നു. ഇന്ത്യയിലുടനീളമുള്ള കോടിക്കണക്കിന് ക്രിക്കറ്റ് പ്രേമികളുമൊത്തുള്ള ലോക കപ്പിലേക്കുള്ള യാത്ര പങ്കിടുന്നതിനായി ഉറ്റുനോക്കുകയാണ് ഞങ്ങള്‍.”
കണ്‍ഫേംടിക്കറ്റിനെ കുറിച്ച്
ട്രെയിന്‍ ടിക്കറ്റ് വെയ്‌സ്റ്റ് ലിസ്റ്റ് പ്രവചിക്കുകയും ബുക്കിങ്ങ് നടത്തുകയും ചെയ്യുന്ന പ്ലാറ്റ്‌ഫോമാണ് കണ്‍ഫേംടിക്കറ്റ്. ആന്‍ഡ്രോയ്ഡിലും ഐ ഒ എസ്സിലും ഇത് ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് “ഉറപ്പായ ഒരു ടിക്കറ്റ്” ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയാണ് അതിന്റെ ലക്ഷ്യം. ടിക്കറ്റുകള്‍ കണ്‍ഫേം ആകാനുള്ള സാധ്യതകള്‍ പ്രവചിക്കുക, ബദല്‍ യാത്ര, ട്രെയിന്‍ ശുപാര്‍ശകള്‍ നല്‍കുക എന്നിങ്ങനെയുള്ള സേവനങ്ങള്‍ക്ക് ചുറ്റിലുമായാണ് കണ്‍ഫേംടിക്കറ്റിന്റെ അനുപമമായ മൂല്യം കുടികൊള്ളുന്നത്. ട്രെയിനുകളില്‍ സീറ്റുകള്‍ നല്‍കുന്ന രീതി മനസ്സിലാക്കി കൊണ്ടാണ് ഇത് ചെയ്യുന്നത്. പൂര്‍വ്വ ചരിത്ര രേഖകളുമായി ബന്ധപ്പെട്ട് സൃഷ്ടിച്ച മെഷീന്‍ ലേണിങ്ങ് ആല്‍ഗരിതവും ഇതിനുപയോഗിക്കുന്നു. ട്രെയിന്‍ ടിക്കറ്റുകളില്‍ സൗജന്യ ക്യാന്‍സലേഷന്‍ വാഗ്ദാനം ചെയ്യുന്നു കണ്‍ഫേംടിക്കറ്റ്. ആസൂത്രണത്തില്‍ മാറ്റമോ അല്ലെങ്കില്‍ ടിക്കറ്റ് വെയ്റ്റിങ്ങ് ലിസ്റ്റിലാവുകയോ ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് സമ്പൂര്‍ണ്ണ റീഫണ്ട് ഇതിനാല്‍ ലഭിക്കും. പതിവായി യാത്ര ചെയ്യുന്നവര്‍ക്ക് റിഫണ്ടുകള്‍ക്കായി കാത്തിരിക്കേണ്ടി വരില്ല എന്ന് ഉറപ്പ് വരുത്തുന്നു കണ്‍ഫേംടിക്കറ്റ് വാലറ്റ്. അതിനാല്‍ ഭാവി യാത്രകള്‍ നേരത്തെ തന്നെ ബുക്ക് ചെയ്യാം. അതോടൊപ്പം തന്നെ ഓഫ് ലൈന്‍ മോഡിലും യഥാസമയ ട്രെയിന്‍ ട്രാക്കിങ്ങ് (ഇന്റര്‍നെറ്റ് ഇല്ലാത്തപ്പോഴും) നല്‍കുന്നു. ട്രെയിന്‍ പോകുന്ന റൂട്ടുകളിലെ ടെലികോം ടവറുകളിലൂടേയുള്ള വിവരങ്ങള്‍ ശേഖരിച്ചും ഉപയോക്താക്കള്‍ നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കിയുമാണ് ഇത് നല്‍കുന്നത്.