കെ എസ് ആർ ടി സി ബസിൽ ലൈംഗികാതിക്രമം; മിമിക്രി, ടെലിവിഷന്‍ താരം അറസ്റ്റില്‍.

കെ എസ് ആർ ടി സി ബസിൽ ലൈംഗികാതിക്രമം; മിമിക്രി, ടെലിവിഷന്‍ താരം അറസ്റ്റില്‍.

സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയും ചെയ്തെന്ന പരാതിയിൽ ടെലിവിഷൻ താരവും മിമിക്രി കലാകാരനുമായ ബിനു ബി കമാൽ (40) അറസ്റ്റിൽ.

ബുധനാഴ്ച വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന്‌ നിലമേലിലേക്ക് യാത്രചെയ്യുകയായിരുന്ന യുവതിയോട് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

ശല്യം സഹിക്കവയ്യാതെ യുവതി ബഹളം വെച്ചതിനെ തുടർന്ന് വട്ടപ്പാറ ജംഗ്ഷനിൽ ബസ് നിർത്തുകയായിരുന്നു. പിന്നാലെ പ്രതി ബസിൽ നിന്നും ഇറങ്ങി ഓടി.

സംഭവസ്ഥലത്തെത്തിയ വട്ടപ്പാറ പോലീസും യാത്രക്കാരും പ്രദേശവാസികളും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

ഇന്ന് ഇയാളെ കോടതിയിൽ ഹാജരാക്കും.