സിനിമകള്‍ക്ക് നെഗറ്റീവ് റിവ്യൂ; ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
സിനിമകള്‍ക്ക് നെഗറ്റീവ് റിവ്യൂ നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിനിമകളെ തരംതാഴ്ത്തിക്കെട്ടുന്നതില്‍ എന്ത് നടപടി സ്വീകരിക്കാനാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി വിശദീകരണം നല്‍കിയേക്കും.
ക്രിമിനല്‍, സൈബര്‍ നിയമങ്ങള്‍ അനുസരിച്ച് സ്വീകരിക്കാന്‍ കഴിയുന്ന നടപടികളെക്കുറിച്ചാണ് അറിയിക്കേണ്ടത്. സാമൂഹിക മാധ്യമങ്ങള്‍ വഴി റിവ്യൂ ബോംബിംഗാണ് നടക്കുന്നതെന്നാണ് അമികസ് ക്യൂറിയുടെ ആദ്യ റിപ്പോര്‍ട്ട്.
സാമൂഹിക മാധ്യമങ്ങളില്‍ കൂടുതല്‍ ഫോളോവര്‍മാരുള്ളവര്‍ നടത്തുന്ന നെഗറ്റീവ് റിവ്യൂ ഏഴ് ദിവസത്തേക്ക് തടയണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ആരോമലിന്റെ ആദ്യത്തെ പ്രണയം സിനിമയുടെ സംവിധായകന്‍ മുബീന്‍ റൗഫ് ആണ് ഹര്‍ജിക്കാരന്‍. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.