റേഷൻ കാർഡുകളുടെ വിതരണം നാളെ മുതൽ
സംസ്ഥാനത്ത് ഒഴിവുള്ള എഎവൈ കാർഡുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഏറ്റവും അർഹരായ 15000 കുടുംബങ്ങളെ കണ്ടെത്തി പുതിയ എഎവൈ കാർഡുകള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ വൈകുന്നേരം നാല് മണിയ്ക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ വച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍ നിർവ്വഹിക്കും.
കൂടാതെ റേഷന്‍കാർഡുകളില്‍ കടന്നുകൂടിയിട്ടുള്ള തെറ്റുകള്‍ തിരുത്തുന്നതിനും പുതിയ വിവരങ്ങള്‍ കൂട്ടിച്ചേർക്കുന്നതിനുള്ള “തെളിമ” പദ്ധതിയുടെ മൂന്നാം ഘട്ടം ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടക്കുന്നതാണ്.
അതേസമയം, സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കേണ്ട ആഗസ്ത് മാസത്തെ കമ്മീഷന്‍ വിതരണം ചെയ്തിരിക്കുന്നു. സെപ്റ്റംബര്‍ മാസത്തെ കമ്മീഷന്‍ ഒക്ടോബര്‍ 10 മുതല്‍ വിതരണം ചെയ്യുന്നതിന് നടപടിസ്വീകരിച്ചിട്ടുണ്ട്.
കേന്ദ്രസംസ്ഥാന സർക്കാരുകളില്‍ നിന്നും കമ്മീഷന്‍ തുക ലഭ്യമാകുന്നതിന് കാലതാമസം നേരിട്ടതുകൊണ്ടാണ് വിതരണം വൈകിയത്. കമ്മീഷന്‍ ലഭ്യാക്കുക എന്നതാണ് ഒക്ടോബർ 16 മുതല്‍ റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ച പണിമുടക്കിലെ പ്രധാന ആവശ്യം.