സിനിമാ തിയേറ്ററിൽ ദമ്പതികൾക്ക് മര്‍ദനം
പറവൂരിലെ ഷഫാസ് തിയേറ്ററിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. മോശം പെരുമാറ്റം ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം.
ഷഫാസ് തിയേറ്ററിൽ സിനിമ കാണാനെത്തിയതായിരുന്നു ദമ്പതികൾ. രാത്രി 10 മണിയോടെയാണ് സംഭവം.
ഇടവേള സമയത്ത് പുറത്തേക്കിറങ്ങിയ ദമ്പതികളോട് ഒരാൾ മോശമായി പെരുമാറി. ജിബിൻ ഇത് ചോദ്യം ചെയ്തതോടെ മർദനത്തിൽ കലാശിക്കുകയായിരുന്നു. ഒരു സംഘം ആളുകൾ ജിബിനെ മർദിച്ചവശനാക്കി.
ജിബിനും പൂജയും ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൽ ജിബിൻ്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.