ലഹരി ഉപയോഗം കണ്ടെത്താൻ “മൊബൈൽ ടെസ്റ്റ് സിസ്റ്റം
മയക്കുമരുന്ന് വസ്തുക്കളുൾപ്പെടെയുള്ള ലഹരി മരുന്നുകൾ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ നൂതന സംവിധാനവുമായി സിറ്റി പോലീസ്. “മൊബൈൽ ടെസ്റ്റ് സിസ്റ്റം” എന്ന സംവിധാനമാണ് തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിരവധിപേർ പിടിയിലായി.
എംഡിഎംഎ, ലഹരിഗുളികകൾ, കഞ്ചാവ് ഉൾപ്പെടെയുള്ളവ ഉപയോഗിച്ചവരെ ഇതിലൂടെ കണ്ടെത്താനാകും. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്ന് സിറ്റി പോലീസ് കമീഷണർ നാഗരാജു ചകിലം അറിയിച്ചു.
നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്. പൊതുജനങ്ങൾക്ക് ‘യോദ്ധാവ്’ എന്ന പോൽ ആപ്പിലൂടെയും 99959 66666 എന്ന മൊബൈൽ നമ്പരിലൂടെയും വിവരം നൽകാം. ആന്റി നർകോട്ടിക് സെല്ലിലെ 9497927797 എന്ന നമ്പരിലേക്കും വിവരങ്ങൾ അറിയിക്കാം. വിവരം നൽകുന്നവരുടെ പേരും വിലാസവും വെളിപ്പെടുത്തില്ലെന്നും കമീഷണർ അറിയിച്ചു.