കേരളത്തിലെ ജനതാദൾ എസ് ഇടതുപക്ഷത്തിനൊപ്പം ഉറച്ചു നിൽക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസ് എം എൽ എ.
എറണാകുളത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന നിർവ്വാഹക സമിതി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
ബി ജെ പി ക്കൊപ്പം സഹകരിക്കാനുള്ള കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനത്തിന് ഒപ്പം സംസ്ഥാന നേതൃത്വമില്ല.
ദേശീയ അധ്യക്ഷൻ്റെ തീരുമാനത്തിനെ സംസ്ഥാന നിർവ്വാഹക സമിതി സമ്പൂർണമായി തള്ളിക്കളഞ്ഞതായി അദ്ദേഹം പറഞ്ഞു.
പാർട്ടി പ്രഖ്യാപിത നയത്തിന് വിരുദ്ധമായി ഒരാലോചനയുമില്ലാതെ ബി ജെ പിയുമായി സഖ്യമുണ്ടാക്കുമെന്ന ദേശീയ അധ്യക്ഷൻ്റെ പ്രഖ്യാപനം സംഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും മാത്യു ടി തോമസ് പറഞ്ഞു.
ഈ മാസം 11 ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സമിതി യോഗം ഇക്കാര്യം വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.