പെരുന്ന ബസ്റ്റാൻഡിൽ എസ് എഫ് ഐ – എ ബി വി പി സംഘർഷം.
ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജ് യൂണിയൻ തിരെത്തെടുപ്പുമായി ബന്ധപ്പെട്ട് എസ് എഫ് ഐ പ്രവർത്തകരും എ ബി വി പി പ്രവർത്തകരും തമ്മിൽ പെരുന്ന ബസ്റ്റാൻഡിൽ ഏറ്റുമുട്ടി.
ഇന്നു വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം. പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയും സോഡാ കുപ്പിയും കല്ലും വലിച്ചെറിയുകയും ചെയ്തു.
സംഘർഷത്തെ തുടർന്ന് കുട്ടനാട്, പായിപ്പാട് ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ വലഞ്ഞു.
പോലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.