വാല്‍പ്പാറ കൊലപാതകം; പ്രതി സഫര്‍ഷായ്ക്ക് ഇരട്ട ജീവപര്യന്തം
എറണാകുളം കലൂര്‍ സ്വദേശിനിയായ 17 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് എറണാകുളം പോക്സോ കോടതി ശിക്ഷ വിധിച്ചത്.
2020 ജനുവരിയിലായിരുന്നു കൊലപാതകം. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെൺകുട്ടിയുടെ സുഹൃത്തായിരുന്ന സഫര്‍ഷാ മോഷ്ടിച്ച കാറിലാണ് തട്ടിക്കൊണ്ടുപോയത്.
സഫറുമായുള്ള പ്രണയത്തില്‍നിന്ന് പെണ്‍കുട്ടി പിന്മാറിയിരുന്നു. ഇതിനുശേഷം സ്കൂളിലേക്ക് പോകുന്നതിനിടെ കുറച്ചു കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കാറില്‍ കയറ്റികൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ബലാത്സംഗം ചെയ്തശേഷം കാറില്‍ വെച്ച് ക്രൂരമായി കുത്തിക്കൊലപെടുത്തുകയായിരുന്നു.
തുടര്‍ന്ന് മൃതദേഹം തേയിലത്തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുക എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.