മഴ: തിരുവനന്തപുരം ജില്ലയിൽ പിഎസ്‌സി പരീക്ഷ മാറ്റി

മഴ: തിരുവനന്തപുരം ജില്ലയിൽ പിഎസ്‌സി പരീക്ഷ മാറ്റി

കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ 4,5 തീയതികളിൽ നടത്താൻ നിശ്ചയിച്ച പിഎസ്‌സി പരീക്ഷകൾ മാറ്റി.

ജയിൽ വകുപ്പിൽ അസസ്റ്റന്റ് പ്രിസൺ ഓഫിസർ (കാറ്റ​ഗറി നമ്പർ 600/ 2021, 173/2021, 174/2021, 175/2021, 274/2021, 531/2021, 680/2021 – ജനറൽ, എൻസിഎ ഒഴിവുകൾ) തസ്തികയിലേക്ക് നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജ് ​ഗ്രൗണ്ട്, പേരൂർക്കട എസ്എപി പരേഡ് ​ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പ്, കായികക്ഷമതാ പരീക്ഷ എന്നിവയാണ് മാറ്റിവച്ചത്.

പുതുക്കിയ തീയതി പ്രൊഫൈൽ സന്ദേശം മുഖേന പിന്നീട് അറിയിക്കും. മറ്റു ജില്ലകളിൽ പരീക്ഷകൾക്ക് മാറ്റമില്ല.