വാഹന മോഷ്ടാവ് പോലീസ് പിടിയിൽ
മുളവുകാട് ഡി പി വേൾഡിന് സമീപം ഓവർ ബ്രിഡ്ജിന് താഴെ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച വൈപ്പിൻ നായരമ്പലം തയ്യെഴുത്ത് വഴി പറപ്പിള്ളി വീട്ടിൽ ആന്റണി മകൻ 32 വയസ്സുള്ള ലിജോ ആന്റണി ആണ് ഞാറക്കൽ പോലീസിന്റെ സഹായത്തോടെ മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച (26.09.2023) ഡി പി വേൾഡിലെ കണ്ടെയ്നർ ഡ്രൈവർ ആയ എളംകുന്നപുഴ സ്വദേശി ജോലിക്ക് പോകുന്നതിനായി ഓവർ ബ്രിഡ്ജിനു അടിയിൽ പാർക്ക് ചെയ്ത ബൈക്ക് ആണ് ലിജോ മോഷ്ടിച്ചത്. പിന്നീട് ബൈക്കുമായി കറങ്ങി നടന്ന പ്രതിയെ ഞാറക്കൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഞാറക്കൽ നോർത്ത് പറവൂർ സ്റ്റേഷനുകളിൽ സമാന കേസുകൾ പ്രതിക്കെതിരെ നിലവിലുണ്ട്.
മുളവുകാട് എസ് എച്ച് ഓ മഞ്ജിത്ത്ലാൽ ന്റെ നേതൃത്വത്തിൽ എസ്സു ഐ സുനിൽകുമാർ, പോലീസുകാരായ ജയരാജ്, രാജേഷ്, അനൂപ്, ദിലീപ്കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്