കാട്ടുപോത്തിന് വോട്ടവകാശമില്ലെന്ന് മറക്കരുതെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ.
കട്ടപ്പനയിൽ ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാട്ടുപോത്ത് കയറി വന്നത് നിയമസഭയിലേക്കോ പാർട്ടി ഒഫീസിലേക്കോ ആയിരുന്നെങ്കിൽ പെട്ടന്ന് തീരുമാനം ഉണ്ടായിരുന്നേനെ എന്നും വിമർശനം.
അന്യായമായി കർഷകരെ കൊന്നൊടുക്കാൻ കൂട്ട് നിൽക്കുന്നവനപാലകർക്കെതിരെ പ്രതികരിക്കും.
ബഫർ സോണിലാണ് കർഷകർ കൊല്ലപ്പെട്ടതെന്ന് മറക്കരുത്.
റീ ബിൽഡ് കേരളയുടെ പേരിൽ കുടിയിറക്ക് നടക്കുന്നുണ്ട്.
കർഷകരെ എച്ചിൽ കൊടുത്ത് ഇറക്കിവിടുന്ന വനം വകുപ്പിനെ കൂടചൂടാൻ തങ്ങളില്ല.