മദ്ഹെ റസൂൽ- നബിദിന സൗഹൃദ സമ്മേളനം
നബിദിനത്തോടനുബന്ധിച്ച് തെക്കൻ മാലിപ്പുറം മഹല്ല് നടത്തിയ മീലാദ് സൗഹൃദ സമ്മേളനം കെ. എൻ ഉണ്ണികൃഷ്ണൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. കെ.എസ്.എം ഷാജഹാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി.മഹല്ല് പ്രസിഡന്റ് പി. എച്ച്. നിഷാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ അബ്ദുൽ സലാം സ്വാഗതം പറഞ്ഞു.മഹല്ല് ഇമാം നിഷാദ് ഫാളിലി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
എളകുന്നപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനോജ് കുമാർ, ടി.ആർ ദേവൻ, അനിൽ പ്ലാവിയൻസ്, അലി വളപ്പിൽ, ഹസൻ അഹ്സനി, ലുക്മാനുൽ ഹകീം ഉലുമി എന്നിവർ ആശംസകൾ അർപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കെ. എച്ച്. ഫൈസൽ നന്ദി പറഞ്ഞു.