ഓസ്ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ന്.
ആദ്യ രണ്ടുകളി ജയിച്ച് ഇന്ത്യ പരമ്പര നേടിയിരുന്നു. ഇന്ത്യൻ നിരയില്‍ ക്യാപ്റ്റൻ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും തിരിച്ചെത്തി. ശുഭ്മാൻ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, അക്സര്‍ പട്ടേല്‍ എന്നിവര്‍ ടീമിലില്ല. സ്പിന്നര്‍ കുല്‍ദീപ് യാദവും തിരിച്ചെത്തി.
ഓസീസ് നിരയില്‍ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഇന്ന് കളിക്കും. പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കും ഓള് റൗണ്ടര്‍ ഗ്ലെൻ മാക്സ്വെല്ലും കളിക്കാൻ സാധ്യതയുണ്ട്.
ഏകദിന ലോകകപ്പിന്റെ ആദ്യകളിയില്‍ ഓസീസിനെയാണ് രോഹിത് ശര്‍മയ്ക്കും കൂട്ടര്‍ക്കും നേരിടേണ്ടത്. അതിനാല്‍ ലോകകപ്പിനുമുമ്പുള്ള അവസാന ഒരുക്കംകൂടിയാണ് രാജ്കോട്ടില്‍.
ഒക്ടോബര്‍ എട്ടിനാണ് ലോകകപ്പില്‍ ഇന്ത്യ–-ഓസീസ് പോരാട്ടം.