മാസപ്പടി വിവാദത്തിൽ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷൻ ഏജൻസി അന്വേഷണം നടത്തണമെന്ന് ഷോൺ ജോർജ്.
അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഏജൻസിക്ക് പരാതി നൽകിയതായി ഷോൺ ജോർജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തന്റെ പരാതിയിൽ 15 ദിവസത്തിനകം നടപടി എടുത്തില്ല എങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷോൺ പറഞ്ഞു.
ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ഈ അന്വേഷണം നേരത്തെ ശുപാർശ ചെയ്തിരുന്നു. ഇത് നടക്കാത്ത സാഹചര്യത്തിൽ ആണ് പരാതി നൽകിയത്.
അനധികൃത കരിമണൽ ഖനനത്തിനു വേണ്ടിയാണ് ഇടപാടുകൾ നടന്നിട്ടുള്ളത് എന്ന് അദ്ദേഹം ആരോപിച്ചു.