പതിറ്റാണ്ടുകളായി കള്ളപ്പണം വെളുപ്പിക്കാൻ ഉള്ള ഉപാധിയായി സിപിഎം സഹകരണ പ്രസ്ഥാനങ്ങളെ മാറ്റിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
ഊരാളുങ്കൽ ലേബർ സൊസൈറ്റി ദുരൂഹതയുടെ കൂടാരം.
ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ 82% ഓഹരി സർക്കാരിനുണ്ടെങ്കിൽ ഇതിന്റെ ആസ്തികൾ, ഉറവിടം, നിക്ഷേപകർ ആരൊക്കെ, നിയമനം ഏങ്ങനെ, കരാർ നേടുന്നതിലെ വ്യവ്യവസ്ഥകൾ ഇതെക്കെ ജനത്തെ അറിയിക്കേണ്ടതായിരുന്നു. സർവ്വ മാനദണ്ഡങ്ങളും മറി കടന്നാണ് 6,000 കോടിയുടെ ഇടപാടുകൾ ഊരാളുങ്കൽ നടത്തിയിരിക്കുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ഊരാളുങ്കലിന്റെ പല ഇടപാടുകൾക്കും സർക്കാർ തന്നെ ഈടു നിന്നതിൽ തന്നെ ദുരൂഹതയുണ്ട്. ഇതുകൊണ്ടാണ് ഹൈക്കോടതിയിൽ മറുവാദം ഉയർത്തിയവർ കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ മാത്രം സർക്കാരിന്റെ ഓഹരി പങ്കാളിത്തം വ്യക്തമാക്കിയത്.
സഹകാരികളുടെ പണം പാർട്ടിക്കാർ തന്നെ കൊളളയടിച്ചിട്ട് നഷ്ടത്തിലായ ബാങ്കിന്റെ ബാധ്യത ഏറ്റെടുത്തു കൊണ്ടുള്ള സർക്കാർ നയം അംഗീകരിക്കില്ല.
മിനിമം ഒരു ബാങ്ക് എങ്കിലും കൊളളയടിച്ചിട്ടുള്ളവരെയേ സി പി എം സഹകരണ മന്ത്രിയാക്കുകയുള്ളൂ എന്നും വി എൻ വാസവന്റെയും, കടകംപളളി സുരേന്ദ്രന്റെയും മുൻകാല ആരോപണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം വിമർശിച്ചു.
ഇല്ലാത്ത ആളുകളുടെ പേരിൽ വ്യാജ വായ്പ തരപ്പെടുത്തി കോടിക്കണക്കിന് രൂപയാണ് തട്ടിയെടുത്തിരിക്കുന്നത്. ഇതിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കന്മാരും, മന്ത്രിമാരും വരെ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കോട്ടയത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
സഹകരണ പ്രസ്ഥാനത്തിന്റെ അന്തകനായി സിപിഎമ്മും, പിണറായി സർക്കാരും മാറി. സഹകരണ പ്രസ്ഥാനത്തിന്റെ തകർച്ചയിൽ യുഡിഎഫിനുള്ള ഉത്തരവാദിത്വം ഉണ്ട്.
നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചും കുറ്റകരമായ അനാസ്ഥയാണ് തുടരുന്നത്. അതുകൊണ്ട് തന്നെ ഇ. ഡി അല്ലെങ്കിൽ മറ്റ് കേന്ദ ഏജൻസികളെ കൊണ്ട് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ സാമ്പത്തിക ഇടപാടുകളുടെ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. acvnews
800 മുതൽ 1000 കോടി രൂപ വരെയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. മൊയ്തീനിലും, സതീശനിലും, കണ്ണനിലും മാത്രം ഒതുങ്ങുന്നതല്ല ഇതിലെ ആരോപണങ്ങളെന്നും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അദാനിയേക്കാളും, അംബാനിയേക്കാളും സാമ്പത്തീക അടിത്തറയും, ആസ്തിയും ഉള്ള പ്രസ്ഥാനമായി സി പി എം, അനുബന്ധ പോഷക സംഘടനകളും കുറഞ്ഞ കാലം കൊണ്ട് മാറിയെന്നതിനാൽ ഈ സഹകരണ മേഖലയിലെ പണം എല്ലാം ഏങ്ങോട്ട് ഒക്കെ പോയി എന്നത് വ്യക്തമാകും. സഹകാരികൾ ഇനി പണം പിൻവലിക്കുമെന്ന ആശങ്ക കൊണ്ടാണ് മുഖ്യമന്ത്രി തന്നെ ബാങ്കുകൾക്ക് സർക്കാർ ഗ്യാരന്റി നൽകുമെന്ന് പറയുന്നതെന്നും കെ.സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ ബിജെപി ഉയർത്തുന്ന സമരത്തിന്റെ ഭാഗമായി അടുത്ത ഒക്ടോബർ 2 ന് കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് തൃശ്ശൂർ സഹകരണ ബാങ്കിലേക്ക് ബഹുജനപദയാത്ര മാർച്ച് സാധിപ്പിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ബി ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.