ഏഷ്യൻ ഗെയിംസ്; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് സ്വർണ്ണം.
ഫൈനലിൽ ശ്രീലങ്കയെ തോല്പിച്ചത് 19 റൺസിന്. ഇന്ത്യ ഉയർത്തിയ 117 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
നേരത്തേ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ശ്രീലങ്കൻ വനിതകൾ പിടിച്ചു കെട്ടി. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 116 റൺസെടുത്തത്. സ്മൃതി മന്ഥാന 46 ( 45 ), ജെമിമ റോഡ്രിഗസ് 42 (40) എന്നിവർക്ക് മാത്രമാണ് തിളങ്ങാനായത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ടിറ്റാസ് സാധുവിൻ്റെ മികവിലാണ് ഇന്ത്യ തളച്ചത്. സാധു നാല് ഓവറിൽ ആറ് റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. രാജേശ്വരി ഗെയ്ക് വാദ് രണ്ടു വിക്കറ്റും വീഴ്ത്തി