വനിത സംവരണ ബില്ലിൽ ‘ഇന്ത്യ’ സഖ്യത്തിന്റെ പിന്തുണ അർദ്ധ മനസ്സോടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
വനിത സംവരണ ബില്ലിൽ ‘ഇന്ത്യ’ സഖ്യത്തിന്റെ പിന്തുണ അർദ്ധ മനസ്സോടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ പൊതുസമ്മേള്ളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മധ്യപ്രദേശില്‍ വലിയ വികസനം സാധ്യമാക്കാൻ ബി ജെ പിക്കായെന്നും കോണ്‍ഗ്രസ് കാലത്ത് മധ്യപ്രദേശ് ദരിദ്ര സംസ്ഥാനമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിനെ ഉന്നതങ്ങളിലെത്തിക്കാൻ ബി ജെ പിക്കായി.
മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഭരണം കാണാൻ ഇപ്പോഴത്തെ യുവാക്കള്‍ക്കിടയായിട്ടുണ്ടാകില്ല. കോണ്‍ഗ്രസിന്‍റ കാലത്ത് കോടികളുടെ അഴിമതിയാണ് മധ്യപ്രദേശില്‍ നടന്നിട്ടുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. എവിടെയൊക്കെ കോണ്‍ഗ്രസ് ഭരിച്ചിട്ടുണ്ടോ അവിടെയൊക്കെ ഭരിച്ച് നശിപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.