ഓപ്പറേഷന് ഡി-ഹണ്ട്’; ആലപ്പുഴ ജില്ലയിൽ 45 പേർ അറസ്റ്റിൽ
ലഹരിമരുന്ന് ഉപയോഗവും വിൽപനയും തടയാൻ ഓപ്പറേഷന് ഡി-ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ആലപ്പുഴ ജില്ലയിൽ 45 പേരെ അറസ്റ്റ് ചെയ്തു.
ലഹരി വിൽപനക്കാരുടെയും ഇടനിലക്കാരുടെയും പട്ടിക തയ്യാറാക്കിയാണ് പരിശോധന നടത്തിയത്. ജില്ലയിൽ വിവിധ സ്റ്റേഷനുകളിലായി 44 കേസുകൾ പുതുതായി രജിസ്റ്റർ ചെയ്തു. 2.5 കിലോ കഞ്ചാവും 4.23 ഗ്രാം എം ഡി എം എ യും മറ്റ് ലഹരി വസ്തുക്കളും കണ്ടെടുത്തു.