അച്ചു ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ഇപ്പോള്‍ പ്രവചിക്കാനില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ
ഇതൊന്നും ഇപ്പോഴേ പറയേണ്ട കാര്യമല്ല. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ട സമയം ആയിട്ടില്ല. ആ സമയത്തെ സാഹചര്യം അനുസരിച്ചാണ് ഓരോരുത്തരെയും തീരുമാനിക്കുകയെന്ന് സുധാകരൻ പ്രതികരിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ അച്ചു ഉമ്മന്റെ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായ സാഹചര്യത്തിലാണ് കെ പി സി സി പ്രസിഡന്റിന്റെ പ്രതികരണം. ഇപ്പോഴേ പറയാൻ ഞങ്ങള്‍ക്കെന്താ ബുദ്ധിക്ക് സ്ഥിരതയില്ലേയെന്നും കെ സുധാകരൻ ചോദിച്ചു.