റെക്കോഡ് നിയമനവുമായി പിഎസ്സി
പിഎസ്സി നിയമനത്തിൽ റെക്കോർഡ് നേട്ടം. 2023 സെപ്തംബർവരെയുള്ള ഒമ്പത് മാസത്തിനുള്ളിൽ 22,370 പേർക്കാണ് നിയമന ശുപാർശ നൽകിയത്. പ്രതിമാസം ശരാശരി 2600 നിയമനം. ഇനിയുള്ള മൂന്നു മാസത്തിനുള്ളിൽ 8000 നിയമനംകൂടി നടത്തി മുപ്പതിനായിരത്തിലേക്ക് എത്തും.
ഏഴര വർഷത്തിനിടെ 2,21,132 പേർക്കാണ് നിയമന ശുപാർശ നൽകിയത്. മറ്റു സംസ്ഥാനങ്ങളിൽ പ്രതിവർഷം പതിനായിരത്തിൽ താഴെമാത്രം നടക്കുമ്പോഴാണ് കേരളത്തിന്റെ ഈ നേട്ടം.