ലോണ്‍ ആപ്പ് തട്ടിപ്പ്: ഈ വര്‍ഷം മാത്രം 1427 പരാതിക്കാര്‍: 72 ആപ്പുകള്‍ നീക്കം ചെയ്യുമെന്ന് പോലീസ്.
ലോണ്‍ ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടര്‍ന്ന് ഈ വര്‍ഷം പോലീസിന്റെ സഹായം തേടിയെത്തിയത് 1427 പരാതിക്കാര്‍. സൈബര്‍ ലോണ്‍ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 (നാഷനല്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ നമ്പര്‍) എന്ന നമ്പരിലാണ് ഇത്രയും പരാതികളെത്തിയത്.
2022ല്‍ 1340 പരാതികളും 2021ല്‍ 1400 പരാതികളുമാണ് ലഭിച്ചിട്ടുള്ളത്. പരാതികളില്‍ പറഞ്ഞ ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.