ഏഷ്യയുടെ കായിക മാമാങ്കത്തിന് ചൈനയുടെ ഡിജിറ്റൽ നഗരമായ ഹാങ് ചോയിൽ ഉജ്വല തുടക്കം.
ഒളിംപിക്സ് സ്പോർട്സ് സെന്ററിലെ ബിഗ് ലോട്ടസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 5.30 നാണ് 19-ാം ഏഷ്യൻ ഗെയിംസിന് തിരി തെളിഞ്ഞത്.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങ് മേള ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. തുടർന്ന് ഒളിംപിക്സ് കൗൺസിൽ ഓഫ് ഏഷ്യയുടെ പതാക ഉയർത്തി. വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികളും ഉൾപ്പെടെ അരലക്ഷത്തോളം പേർ ഉദ്ഘാടനച്ചടങ്ങിനു സാക്ഷികളായി.
ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ളവർ വെർച്വലായി ഒരുമിച്ചു ദീപനാളം തെളിയിച്ചു.
സാങ്കേതികവിദ്യയും കലയും കോർത്തിണക്കി, രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും വികസനവും ലോകത്തിനു മുൻപിൽ കാഴ്ചവയ്ക്കുന്ന ഉദ്ഘാടനച്ചടങ്ങാണ് ചൈന ഒരുക്കിയത്.