കൃപാസനത്തിൽ എ കെ. ആന്റണിയുടെ ഭാര്യ എലിസബത്തിന്റെ സാക്ഷ്യം പറച്ചിൽ ചർച്ചയാകുന്നു.
ബി ജെ പിയിൽ ചേരാനുള്ള മകന്റെ രാഷ്ട്രീയ തീരുമാനം ആന്റണിക്ക് ഷോക്കായിയെന്ന് എലിസബത്ത് ആന്റണി. പിന്നീട് അത് ഉൾക്കൊള്ളുകയായിരുന്നു. വീട്ടിൽ രാഷ്ട്രീയം പറയുന്നത് ഒഴിവാക്കി.
ബി ജെ പിയിലൂടെ മകന് നിരവധി അവസരങ്ങൾ ലഭിക്കുമെന്ന് കരുതുന്നു. രാഷ്ട്രീയത്തിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഇരിക്കുന്ന ആന്റണിയെ സഹായിക്കണമെന്ന് ഞാൻ പ്രാർത്ഥിച്ചു.
പ്രാർത്ഥനയിലൂടെ ആത്മവിശ്വാസവും ആരോഗ്യവും വീണ്ടെടുത്തു. വർക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. തനിയെ യാത്ര ചെയ്തു ആത്മവിശ്വാസത്തോടെ കമ്മിറ്റിക്കു പോയെന്നും എലിസബത്ത് ആന്റണി പറഞ്ഞു.