“സീൻ നമ്പർ 36, മാളവിക വീട് ” ജൂൺ 2-ന്

“സീൻ നമ്പർ 36, മാളവിക വീട് ” ജൂൺ 2-ന്

അപ്പാനി ശരത്തിനെ നായകനാക്കി സുരേഷ് ​ഗോപാനം കഥയെഴുതി സംവിധാനം ചെയ്യുന്ന
” സീൻ നമ്പർ 36 മാളവിക വീട് ” ജൂൺ രണ്ടിന് പ്രദർശനത്തിനെത്തുന്നു.

മഞ്ജു സുരേഷ് ഫിലിംസിന്റെ ബാനറിൽ മഞ്ജു സുരേഷ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ യുവതാരം വമിക സുരേഷ് നായികയാവുന്നു. കൈലാഷ്, ശശാങ്കൻ, നിർമ്മൽ പാലാഴി, ഹരീഷ് കണാരൻ, സബിത നായർ, പാപ്പൻ എന്നിവരാണ് മറ്റു താരങ്ങൾ.
നർമ്മം, പ്രണയം ആക്ഷൻ എന്നിവയ്ക്ക് പ്രധാന്യം നൽകി ഒരുക്കുന്ന”സീൻ നമ്പർ 36, മാളവിക വീട് ” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്ര സ്വാമി നിർവഹിക്കുന്നു.
കൃഷ്ണകുമാർ വാലിശ്ശേരി തിരക്കഥ സംഭാഷണമെഴുതുന്നു.

ചിത്രസംയോജനം-ഹരി ജി നായർ, സം​ഗീത് കുമാർ സംഗീതം പകരുന്ന ചിത്രത്തിന്റെ പശ്ചാത്തല സം​ഗീതം സായ് ബാലയുടെതാണ്.
പ്രൊഡക്ഷൻ കൺട്രോളർ-അജിത്ത് ചെമ്പകശ്ശേരി,
പ്രൊജക്ട് ഡിസൈനർ-പ്രഭീഷ് കാലിക്കറ്റ്,

പ്രൊഡക്ഷൻ ഡിസൈനർ-ബാബു പഴിഞ്ചേരി,
കല-ജോഷി അ​ഗസ്റ്റിൻ,
കോസ്റ്റ്യൂം ഡിസൈനർ-നിലൂണ,
വസ്ത്രാലങ്കാരം- സന്ദീപ്,
സ്റ്റിൽസ്- സജിത്ത്,
പരസ്യക്കല- മനോജ് ഡിസൈൻ,
ഫിനാൻസ് കൺട്രോളർ-സുരേഷ്,
ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ-ജയേന്ദ്ര ശർമ്മ,
ആക്ഷൻ- ബ്രൂസ് ലി രാജേഷ്,
പി ആർ ഒ-എ എസ് ദിനേശ്.