പുതിയ പാർലമെന്റ് മന്ദിരത്തിൽ ദേശീയ പതാക ഉയർത്തി ഉപരാഷ്ട്രപതി; സമ്മേളനം തിങ്കളാഴ്ച
പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യമായി ദേശീയ പതാക ഉയർത്തി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ. തിങ്കളാഴ്ചയാണ് അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പാർലമെന്റ് സമ്മേളനം തുടങ്ങുന്നത്. ലോക്സഭാ സ്പീക്കർ ഓം ബിർള, പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ്, കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘവാൾ, വി.മുരളീധരൻ, കോൺഗ്രസ് എംപിമാരായ അധിർ രഞ്ജൻ ചൗധരി, പ്രമോദ് തിവാരി, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ലോകം മുഴുവൻ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന ശക്തിയായി ഭാരതം മാറി. വികസനത്തിന്റെ ചവിട്ടുപടിയാകുന്ന ചരിത്രമുഹൂർത്തമാണിതെന്നും ധൻകർ പറഞ്ഞു. ഹൈദരാബാദിൽ നടക്കുന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി മീറ്റിങ്ങിൽ പങ്കെടുക്കുന്നതിനാൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ ചടങ്ങിനെത്തിയില്ല.