വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതി അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതി പിടിയിൽ.
കായംകുളം വള്ളികുന്നം എണ്ണമ്പള്ളിശ്ശേരി സലിം (22) ആണ് വള്ളികുന്നം പോലിസിന്റെ പിടിയിലായത്.
പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന ഇയാൾ ഒരാഴ്ച മുമ്പാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
സംഭവം പെൺകുട്ടിയുടെ ബന്ധുക്കൾ അറിയുകയും ഇയാളുമായുള്ള ബന്ധത്തെ എതിർക്കുകയുമായിരുന്നു.
ഇതേതുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച സലീം ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.
ചികിത്സ കഴിഞ്ഞ് വിട്ടിലെത്തിയപ്പോഴാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.