ഗൂഗിള്‍ പേയില്‍ പേയ്‌മെന്റ് റിമൈന്‍ഡര്‍ സെറ്റ് ചെയ്യാം

ഗൂഗിള്‍ പേയില്‍ പേയ്‌മെന്റ് റിമൈന്‍ഡര്‍ സെറ്റ് ചെയ്യാം

 

ഗൂഗിള്‍ പേ ആപ്പില്‍ ഉപയോഗപ്രദമായതും എന്നാല്‍ പലരും ഉപയോഗിക്കാത്തതുമായ നിരവധി ഫീച്ചറുകളുണ്ട്. ഇത്തരത്തില്‍ ഒന്നാണ് പേയ്‌മെന്റ് റിമൈന്‍ഡര്‍. എല്ലാ മാസവും അടയ്‌ക്കേണ്ട ബില്ലുകളും റീചാര്‍ജുകളും കൃത്യമായ തിയ്യതിയില്‍ ഓര്‍മിപ്പിക്കുന്ന സംവിധാനമാണ് ഇത്. കറന്റ് ബില്ലുകള്‍, ഫോണ്‍ റീചാര്‍ജുകള്‍, ഡിടിഎച്ച്‌ റീചാര്‍ജുകള്‍ എന്നിങ്ങനെയുള്ള പേയ്‌മെന്റുകള്‍ അതാത് ദിവസം കൃത്യമായി അറിയിക്കാന്‍ ഈ ഫീച്ചറിന് സാധിക്കും.

ഗൂഗിള്‍ പേയില്‍ പേയ്‌മെന്റ് റിമൈന്‍ഡര്‍ സെറ്റ് ചെയ്യേണ്ടത് ഇങ്ങനെ_

▫️ നിങ്ങളുടെ ഐഒഎസ്, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ ഗൂഗിള്‍ ആപ്പ് തുറക്കുക.

▫️ താഴെയായി കാണുന്ന പേ ബില്‍സ് ഓപ്ഷന്‍ ടാപ്പ് ചെയ്യുക.

▫️ പേയ്‌മെന്റ് ഓപ്ഷന് താഴെ പേയ്‌മെന്റ് കാറ്റഗറീസ് ടാപ്പ് ചെയ്യുക.

വ്യൂ ഓള്‍ ടാപ്പ് ചെയ്ത് നിങ്ങള്‍ക്ക് ആവശ്യമായ വിഭാഗം തിരഞ്ഞെടുക്കുക.

▫️ താഴെ റെഗുലര്‍ പേയ്മെന്‍റ്സില്‍ നിന്ന് ആവശ്യമായ സേവനം തിരഞ്ഞെടുക്കുക.

▫️ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ നിന്ന് പണം അയക്കേണ്ട കോണ്‍ടാക്റ്റ് തിരഞ്ഞെടുക്കുക. (റിക്കറിങ് പേയ്‌മെന്റുകള്‍ക്കായി കുറച്ച്‌ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്.)

▫️ ക്ലാരിഫിക്കേഷൻ ഡേറ്റ് തിരഞ്ഞെടുക്കുക.

▫️ പേയ്‌മെന്റ് ഫ്രീക്വന്‍സി തിരഞ്ഞെടുക്കുക.

▫️ തുക തിരഞ്ഞെടുക്കുക.

▫️ എളുപ്പം തിരിച്ചറിയാനായി പേയ്‌മെന്റിന് ഒരു പേര് നല്‍കുക.

▫️ നിങ്ങളുടെ ചെക്ക്‌ലിസ്റ്റില്‍ പേയ്‌മെന്റ് റിമൈന്‍ഡര്‍ കാണാന്‍, റിമൈന്‍ഡര്‍ സെറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ടാപ്പ് ചെയ്യുക.

അതേസമയം, സാധാരണ പിയര്‍ പേയ്‌മെന്റുകള്‍ക്കായി റിമൈന്‍ഡറുകള്‍ സെറ്റ് ചെയ്യാന്‍ മാത്രമേ ഗൂഗിള്‍ പേയിലൂടെ സാധിക്കുകയുള്ളു. ഓട്ടോമാറ്റിക്കായി പണം അക്കൗണ്ടില്‍ നിന്നും പോവുകയില്ല. നിങ്ങള്‍ക്ക് നോട്ടിഫിക്കേഷനായി പണം അടയ്‌ക്കേണ്ട തീയ്യതിയാണ് എന്ന് ഓര്‍മിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. റിമൈന്‍ഡര്‍ സെറ്റ് ചെയ്താലും പേയ്‌മെന്റ് നിങ്ങള്‍ തന്നെ ചെയ്യേണ്ടി വരും.