വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി പിടിയിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി പിടിയിൽ

 

കാനഡയിൽ ജോലി വാഗ്ദാനം നൽകി അമ്പലപ്പുഴ പുറക്കാട് സ്വദേശിനിയിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ യുവതി അറസ്റ്റിൽ.

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആറാം വാർഡ് ശ്യാം നിവാസിൽ നികിത(29)ആണ് അറസ്റ്റിലായത്.

അമ്പലപ്പുഴ ഇൻസ്‌പെക്ടർ എസ് ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നികിതയെ അറസ്റ്റ് ചെയ്തത്.

ഭർത്താവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഭർതൃവീട്ടിൽ നിന്ന് മാറി പുറക്കാട് സ്വദേശിനിയായ ഷാനിയുടെ വീട്ടിൽ വണ്ടാനം മെഡിക്കൽ കോളേജിലെ ഡോക്ടറാണെന്ന വ്യാജേന പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു നികിത.

പാലക്കാടുള്ള ഒരു നമ്പൂതിരിയുടെ മകളാണെന്നും കോടികളുടെ ആസ്തിയുണ്ടെന്നും ഷാനിയെ പറഞ്ഞ് വിശ്വസിപ്പിച്ചു.

പിന്നീട് പരാതിക്കാരിയായ ഷാനിയെ കാനഡയിൽ ജോലിക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്പോഴായി 11 ലക്ഷം രൂപ വാങ്ങി മുങ്ങുകയായിരുന്നു.

വണ്ടാനത്ത് നിന്ന് അറസ്റ്റ് ചെയ്ത നികിതയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ജില്ലയിലെ വിവിധയിടങ്ങളിലും പാലക്കാട് ജില്ലയിലും പ്രതി സമാന തട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.