ചെങ്ങന്നൂർ കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽ സീലിംഗ് ഫാൻ ഇളകിവീണ് വനിതാ കണ്ടക്ടർക്ക് പരിക്ക്
വനിതാ ജീവനക്കാരുടെ വിശ്രമമുറിയിലെ സീലിംഗ് ഫാൻ ഇളകി വീണ് വനിത കണ്ടക്ടർ കൊല്ലം ചാത്തന്നൂർ രേവതി ഭവനിൽ കെ ശാലിനിക്ക് (43) ആണ് പരിക്കേറ്റത്.
കൊല്ലത്തുനിന്നും ബുധനാഴ്ച വൈകീട്ട് ഏഴിന് ചെങ്ങന്നൂരിലെത്തിയ ബസിലെ വനിത കണ്ടക്ടർ വിശ്രമമുറിയിൽ ഇരിക്കുമ്പോഴാണ് പ്രവർത്തിച്ചുകൊണ്ടിരുന്ന സീലിംഗ് ഫാൻ ശാലിനിയുടെ ദേഹത്തേക്ക് വീണത്.
തോളിന് പരിക്കേറ്റ ഇവരെ ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.