ആര്‍ മാധവന്‍ പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

ആര്‍ മാധവന്‍ പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

നടനും സംവിധായകനുമായ ആര്‍ മാധവന്‍ പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ വിതരണ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. മുന്‍ പ്രസിഡന്റ് ഡയറക്ടര്‍ ശേഖര്‍ കപൂറിന്റെ കാലാവധി 2023 മാര്‍ച്ച് 3 ന് അവസാനിച്ചിരുന്നു.

മാധവന്‍ സംവിധാനം ചെയ്യുകയും പ്രധാന റോളിലെത്തുകയും ചെയ്ത റോക്കട്രി: ദി നമ്പി എഫക്റ്റ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ്‌സില്‍ മികച്ച ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ പുരസ്‌കാരം നേടിയിരുന്നു.