മുളന്തുരുത്തി റെയിൽവേ മേൽപ്പാലം നിർമ്മാണം; സെപ്റ്റംബർ 4 മുതൽ റോഡ് അടയ്ക്കും
മുളന്തുരുത്തി റെയിൽവേ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലെ റോഡ് സെപ്റ്റംബർ 4 മുതൽ അടയ്ക്കും. മേൽപ്പാലത്തിന്റ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് റോഡ് അടയ്‌ക്കേണ്ടത് അത്യാവശ്യമായതിനാലാണ് നടപടി.
അതിനാൽ, മുളന്തുരുത്തി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ മുളന്തുരുത്തി പള്ളിത്താഴത്തു നിന്ന് തിരിഞ്ഞ് വട്ടക്കുന്ന് ജംഗ്ഷനിൽ എത്താവുന്നതും മുളന്തുരുത്തി ഭാഗത്തേക്കുള്ള വാഹനങ്ങൾ വട്ടക്കുന്ന് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞു പോകാവുന്നതുമാണ്.