പാര്‍ലമെന്റ് പ്രത്യേക സമ്മേളനം വിളിച്ച് സര്‍ക്കാര്‍; അജണ്ട വ്യക്തമാക്കിയിട്ടില്ല.
പാര്‍ലമെന്റ് പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ ചേരും. അമൃത്കാല്‍ സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ നടക്കുമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. എക്സിലൂടെ ഇക്കാര്യം അറിയിച്ച പ്രഹ്ലാദ് ജോഷി എന്നാല്‍ എന്തിനാണ് സമ്മേളനം വിളിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.
ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 11 വരെ നടന്ന വര്‍ഷകാല സമ്മേളനം മണിപ്പൂര്‍ വിഷയത്തില്‍ പ്രക്ഷുബ്ധമായിരുന്നു. ഇന്‍ഡ്യ സംഖ്യം പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു.
എന്നാല്‍ ഇത് സമ്മേളനത്തിന്റെ അവസാന ദിവസം പരാജയപ്പെട്ടു. അവസാന ദിവസം നടന്ന മോദിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.