അദാനിക്കെതിരായ റിപ്പോർട്ട്: രാജ്യത്തിന് തിരിച്ചടി
അദാനി ഗ്രൂപ്പിനെതിരായ ഓർഗനൈസ്ഡ് കം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട് (ഒസിസിആർപി) റിപ്പോർട്ടിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണം വേണമെന്ന് കോൺഗ്രസ് എം പി രാഹുൽ ഗാന്ധി.
അദാനിക്കെതിരായ റിപ്പോർട്ട് രാജ്യത്തിന് തിരിച്ചടിയെന്നും ജി 20 യോഗം നടക്കാനിരിക്കെ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കിയെന്നും രാഹുൽ പറഞ്ഞു.
ജി 20 യോഗത്തിനെത്തുന്ന നേതാക്കൾ ഇതുസംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിക്കും. എന്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണത്തിന് തയാറാകുന്നില്ലെന്നും എന്തുകൊണ്ടാണ് അദാനിക്കു മാത്രം സംരക്ഷണമെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
അദാനി കുടുംബത്തിനു ബന്ധമുള്ള മൗറീഷ്യസ് ആസ്ഥാനമായ നിക്ഷേപക സ്ഥാപനങ്ങൾ വഴി അദാനി ഗ്രൂപ്പിനു കീഴിലുള്ള ലിസ്റ്റഡ് കമ്പനികളിൽ കോടികളുടെ നിക്ഷേപം നടത്തിയെന്നാണ് ഒസിസിആർപിയുടെ കണ്ടെത്തൽ.