അച്ചു ഉമ്മൻ്റെ മൊഴി രേഖപ്പെടുത്തി.
സമൂഹ മാധ്യമങ്ങളിലൂടെയും, പാർട്ടി പ്രചാരണ വേദികളിലൂടെയും അപമാനിച്ചു എന്നാരോപിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ നൽകിയ പരാതിയിൽ പോലീസ് മൊഴി രേഖപ്പെടുത്തി.
പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽ വീട്ടിലെത്തിയാണ് പൂജപ്പുര പോലീസ് മൊഴി രേഖപ്പെടുത്തിയത്.
വനിതാ കമ്മീഷനിലും, സൈബർ സെല്ലിലും, പൂജപ്പുര പോലീസ് സ്റ്റേഷനിലുമായിരുന്നു അച്ചു പരാതി നൽകിയിരുന്നത്.
വ്യക്തിഹത്യയ്ക്കും സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നിയമ നടപടിയുമായി അച്ചു മുന്നോട്ടു പോകുന്നത്.
സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥനും തനിക്കെതിരെ സൈബർ ആക്രമണം നടത്തിയെന്നും പരാതിയിലുണ്ട്. പ്രചരിക്കപ്പെട്ട ഫെയ്സ്ബുക്ക് ലിങ്കുകളുടെ വിവരങ്ങൾ സഹിതമാണ് പരാതി നൽകിയത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചരണം ശക്തമായിരിക്കെയാണ് അച്ചു ഉമ്മൻ്റെ കണ്ടൻ്റ് ക്രിയേഷൻ ചിത്രങ്ങൾ ഉയർത്തി സൈബർ ആക്രമണം നേരിടേണ്ടി വന്നത്.