കായംകുളം പൊലീസ് സംഘത്തിന് നേരെ ആക്രമണം
ചിന്നക്കനാലില്‍ പ്രതികളെ പിടിക്കാനെത്തിയ കായംകുളം പൊലീസ് സംഘത്തിന് നേരെ ആക്രമണം; സിവില്‍ പൊലീസ് ഓഫീസര്‍ ദീപക്കിന് കുത്തേറ്റു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. കഴുത്തിലും കയ്യിലും കാലിലും കുത്തേറ്റ ദീപകിനെ ശസ്‌ത്രക്രിയയ്ക്ക് വിധേയനാക്കി.
മറ്റ് രണ്ട് പൊലീസുകാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. നാല് സ്റ്റേഷനുകളില്‍ നിന്ന് പൊലീസ് സംഘമെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ഹോട്ടലുടമ റിഹാസിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച കേസിലെ പ്രതികളെ തേടിയാണ് പൊലീസ് സംഘം ചിന്നക്കനാലിലെത്തിയത്. പ്രതികളില്‍ രണ്ട് പേരെ പിടികൂടിയപ്പോള്‍ മറ്റുള്ളവര്‍ കൂട്ടമായെത്തി പൊലീസിനെ ആക്രമിക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത പ്രതികളെയും ഇവര്‍ രക്ഷപ്പെടുത്തി. എസ് ഐ അടക്കം അഞ്ച് പൊലീസുകാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. പരിക്കേറ്റവര്‍ മൂന്നാര്‍ ടാറ്റ ടീ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസുകാരനെ കുത്തിയ ആളടക്കം നാല് പ്രതികളെ പിടികൂടി.