അപേക്ഷ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പ് മുഖേന വനിതകൾ ഗൃഹനാഥരായുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം പദ്ധതിയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. മുൻഗണന വിഭാഗത്തിൽപ്പെട്ട പുനർവിവാഹം ചെയ്യാത്ത വിവാഹ മോചിതർ, ഭർത്താവ് ഉപേക്ഷിച്ചുപോയവർ, ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞവർ, ഭർത്താവിന് നട്ടെല്ലിന് ക്ഷതം /പക്ഷാഘാതം മൂലം ജോലി ചെയ്യുവാൻ സാധിക്കാത്ത കുടുംബങ്ങളിലെ വനിതകൾ, നിയമപരമായി വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകൾ എ ആർ ടി തെറാപ്പി ചികിത്സയ്ക്ക് വിധേയരാകുന്ന എച്ച് ഐ വി ബാധിതരായ വ്യക്തികൾ എന്നിവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം.
www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഡിസംബർ 15 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് സമീപത്തുള്ള ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ : 0484 2952949