സംസ്ഥാനത്ത് ഇന്നും നാളെയും 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും 9 ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്. താപനില 3 ഡിഗ്രി മുതൽ 5 ഡിഗ്രി വരെ ഉയരാം. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാൾ 3 – 5 ഡിഗ്രി വരെ കൂടുതലാണിത്.
ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35ഡിഗ്രി വരെ താപനില ഉയരാം. സാധാരണയെക്കാൾ 3 – 5 വരെ കൂടുതൽ. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34 ഡിഗ്രി വരെ ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. സാധാരണയെക്കാൾ 3 – 4 ഡിഗ്രി കൂടുതലാണിത്. ഈ മൺസൂൺ സീസണിൽ താപനില മുന്നറിയിപ്പ് ഇതാദ്യമാണ്.