ഡാൻസ് പാർട്ടി” രണ്ടാമത്തെ പോസ്റ്റർ.

ഡാൻസ് പാർട്ടി”  രണ്ടാമത്തെ പോസ്റ്റർ.

 

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, ‘ഭാരത സർക്കസ്’എന്ന ചിത്രത്തിനു ശേഷം

സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഡാൻസ് പാർട്ടി “എന്ന് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി.

ഫുക്രു, ജൂഡ് ആന്റണി ജോസഫ്, സാജു നവോദയ, ലെന, പ്രയാഗ മാർട്ടിൻ, ശ്രദ്ധ ഗോകുൽ, ജോളി ചിറയത്ത്, പ്രീതി രാജേന്ദ്രൻ , മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, സംജാദ് ബ്രൈറ്റ്, ബിനു തൃക്കാക്കര, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, അമാര, ജിനി, സുശീൽ, ബിന്ദു, ഫ്രെഡി

എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കൂര്യൻ നിർവ്വഹിക്കുന്നു.

സംഗീതം-രാഹുൽ രാജ്, ബിജി ബാൽ,വിത്രീകെ, ഗാനരചന-സന്തോഷ് വർമ്മ,ബിജിഎം-രാഹുൽ രാജ്,എഡിറ്റിംഗ്-വി. സാജൻ,പ്രൊഡക്ഷൻ കൺട്രോളർ-സുനിൽ ജോസ്,പ്രൊഡക്ഷൻ ഡിസൈനർ-മധു തമ്മനം,കലാസംവിധാനം-സതീഷ്‌ കൊല്ലം , മേക്കപ്പ്-റോണക്സ്സേവ്യർ, കോസ്റ്റ്യൂംസ്- അരുൺ മനോഹർ, ശബ്ദലേഖനം-ഡാൻ, ഫിനാൻസ് കൺട്രോളർ -സുനിൽ പി.എസ്, കോ ഡയറക്ടർ – പ്രകാശ്.കെ. മധു,

സ്റ്റിൽസ്-നിദാദ് കെ.എൻ,ഡിസൈൻ- കോളിൻസ് ലിയോഫിൽ,ഡിജിറ്റൽ മാർക്കറ്റിംഗ്-വൈശാഖ് വി വടക്കേവീട്. കൊച്ചി നാഗരാതിർത്തിയിൽ ഡാൻസും പാർട്ടിയുംതമാശകളുമൊക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ കടന്നുവരുന്ന ഒരു ആകസ്മിക സംഭവവും, അതിനെ വളരെ രസകരമായി തരണം ചെയ്യുവാനുള്ള ഇവരുടെ ശ്രമങ്ങളുമാണ് “ഡാൻസ് പാർട്ടി”യിൽ ദൃശ്യവൽക്കരിക്കുന്നത്. പി ആർ ഒ-എ എസ് ദിനേശ്.