ലഡാക്കിലെ അതി മനോഹരമായ പാംഗോങ്ങിലേക്ക് ബൈക്ക് യാത്രയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ലഡാക്കിലെ അതി മനോഹരമായ പാംഗോങ്ങിലേക്ക് ബൈക്ക് യാത്രയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

 

സൂപ്പർ ബൈക്കിൽ റൈഡർമാരുടെ വേഷവിധാനങ്ങളോടെയായിരുന്നു രാഹുലിന്റെ യാത്ര.

ലഡാക്കിൽ വ്യാഴാഴ്ച്ച രാഹുൽ എത്തിയിരുന്നു. എങ്കിലും ഇന്നാണ് ഇവിടെ നിന്നും 225 കിലോമീറ്റർ അകലെയുള്ള പാംഗോങിലേക്ക് തൻ്റെ ഇഷ്ടപ്പെട്ട കെടിഎം അഡ്വഞ്ചര്‍ 390 ബൈക്കിൽ രാഹുൽ ഗാന്ധി സ്വയം ഓടിച്ചെത്തിയത്.

‘ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലമെന്ന് എന്റെ പിതാവ് പറയുമായിരുന്ന പാംഗോങ് തടാകത്തിലേക്ക്’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ രാഹുൽ ഗാന്ധി സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്.

പാംഗോങ് തടാക തീരത്താണ് ഇത്തവണ രാഹുല്‍ തന്റെ പിതാവിന്റെ ജന്മദിനം ആഘോഷിക്കുന്നതെന്നും സാമൂഹ്യ മാധ്യമത്തിൽ കൂടി പങ്കുവച്ച ചിത്രങ്ങൾക്കൊപ്പം അദ്ദേഹം അറിയിച്ചിട്ടുണ്ട്. ആഗസ്റ്റ് 20 നാണ് രാജീവ് ഗാന്ധിയുടെ ജന്മദിനം.

രാഹുൽ ഗാന്ധി ഇന്ന് തിരിച്ചെത്തുമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ സന്ദർശനം ആഗസ്റ്റ് 25 വരെ നീട്ടിയതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.