ജയ്ക്ക് സി.തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

ജയ്ക്ക് സി.തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

 

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. കോട്ടയം ആർ ഡി ഒ വിനോദ് രാജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

സി പി എം കോട്ടയം ജില്ലാ സെക്രട്ടറി, എ വി. റസ്സൽ, സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി. ബിനു, കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് പ്രൊഫ. ലോപ്പസ് മാത്യൂ, എൻ സി പി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ.കെ ആർ രാജൻ എന്നിവരോടൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്.

നിലവിൽ ഒരു സെറ്റ് പത്രികയാണ് നൽകിയത്. സി പി എം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് നേതാക്കൾക്കും, അണികൾക്കും ഒപ്പം പ്രകടനമായി താലൂക്ക് ഓഫീസിന് സമീപത്തേക്ക് എത്തി. തുടർന്ന് നേതാക്കൾ മാത്രം സ്ഥാനാർത്ഥിക്കൊപ്പം പത്രിക സമർപ്പണത്തിനായി ആർ ഡി ഒ ഓഫീസിലേക്ക് എത്തി.

സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ പി. ജയരാജൻ, മന്ത്രി വി എൻ വാസവൻ തുടങ്ങിയവരും ജയ്ക്കിനൊപ്പം പ്രകടനത്തിലുണ്ടായിരുന്നു.
ജയ്ക് സി തോമസിന് കെട്ടിവയ്ക്കുവാനുള്ള തുക ഡി വെെ എഫ് ഐയാണ് കെെമാറിയത്.