വ്യാപാരിയില്‍ നിന്ന് 65 ലക്ഷം രൂപ തട്ടിയ മലയാളി യുവാവും പങ്കാളിയും പിടിയില്‍
തൃശൂര്‍ സ്വദേശി സുബീഷ് (31), ഹൈദരാബാദ് ബിലേക്കഹള്ളി സ്വദേശിനി ശില്‍പ ബാബു (27) എന്നിവരാണ് പിടിയിലായത്.
മദ്യവ്യാപാരത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. തനിക്ക് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ വര്‍ഷമാണ് വ്യാപാരി ഇവര്‍ക്ക് പണം നല്‍കിയത്. മദ്യം ഇറക്കുമതി ചെയ്ത്, വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്ന ബിസിനസില്‍ പങ്കാളിയാക്കാമെന്നായിരുന്നു പ്രതികള്‍ പറഞ്ഞിരുന്നത്.
ഒരു വര്‍ഷം പിന്നിട്ടിട്ടും പണം കിട്ടാതായതോടെയാണ് ഹൈദരാബാദ് സ്വദേശിയായ വ്യാപാരി പൊലീസില്‍ പരാതി നല്‍കിയത്. കൊല്ലം കരുനാഗപ്പള്ളില്‍ വച്ചാണ് ഇരുവരും പിടിയിലായത്. ബംഗളൂരു അടക്കമുള്ള സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുകളുണ്ട്.