വനിതാ സംരംഭകരുടെ ദ്വിദിന സംഗമത്തിന് തുടക്കമായി
വനിതാ സംരംഭകരുടെ കേരളത്തിലെ ഏറ്റവും വലിയ സംഗമത്തിന് പനമ്പിള്ളി നഗര്‍ അവന്യു സെന്‍ററില്‍ തുടക്കമായി. ചലച്ചിത്ര താരം ബിന്ദു പണിക്കർ വനിതാ സംരംഭക സംഗമം ഉദ്‌ഘാടനം ചെയ്തു. ഈവന്റ് കോഡിനേറ്റര്‍ സീനത്ത് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ചലച്ചിത്ര സംവിധായകരായ സലാം ബാപ്പു, ആയില്യൻ കരുണാകരൻ, പോളി വടക്കൻ, ദേവ നന്ദ (ചൈൽഡ് ആർട്ടിസ്റ്റ് & മോഡൽ), പ്രിയ ശിവദാസ് ( പേഴ്‌സനാലിറ്റി ട്രെയിനർ), വിഷ്ണു ( വ്ലോഗ്ഗർ, കടൽ മച്ചാൻ ), ശ്രീകല നെയിൽ (കൺവീനർ സോലൈസ്, കൊച്ചി,) രൂപ ജോർജ് (സാമൂഹ്യ പ്രവർത്തക) , അഖില അവറാച്ചൻ (മോഡൽ & അവതാരക)എന്നിവർ പങ്കെടുത്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നൂറിലേറെ സ്ത്രീ സംരംഭകരുടെ വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു.
കേരളത്തിലെ വനിതാ സംരംഭകർക്ക് എല്ലാ പിന്തുണയും നിർദേശങ്ങളും ദ്വിദിന മേളയിൽ ലഭിക്കുന്നുണ്ട്. വനിതാ സംരംഭക സംഗമം ഇന്ന് സമാപിക്കും.