കെഎസ്ആർടിസി ജീവനക്കാർ 26-ാം തീയതി പണിമുടക്കും
കെഎസ്ആർടിസി ജീവനക്കാർ 26-ാം തീയതി പണിമുടക്കും. എല്ലാ മാസവും അഞ്ചാം തീയതിയ്ക്കുള്ളിൽ ശമ്പളം വിതരണം ചെയ്യാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കുന്നത്.
ഐഎൻടിയുസി, സിഐടിയു സംഘടനകൾ അടങ്ങുന്ന സംയുക്ത സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ശമ്പളം നൽകുക, ഓണം ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിയ്ക്കും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേയ്ക്കു പോകുമെന്നും ഭാരവാഹികൾ അറിയിച്ചു.