ഇതിഹാസ തുല്യം, അവാർഡ് വിവാദം
മലയാള സിനിമയെ പ്രോത്സാഹിപ്പിക്കാനും ജനകീയമാക്കാനും വേണ്ടിയാണു കോടതി നിർദേശപ്രകാരം കേരള ചലച്ചിത്ര അക്കാദമി നിലവിൽ വന്നത്.
കഴിഞ്ഞ കുറച്ചു നാളുകളായി കാര്യമായ പരാതികളോ വിവാദങ്ങളോ ഒന്നുമില്ലാതെയാണ് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നൽകി വന്നത്.
എന്നാൽ ഇത്തവണ വിവാദം മാത്രമല്ല ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൻറെ അനാവശ്യ ഇടപെടലുകൾ ഉണ്ടായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വന്നു.