ഉസ്‌ബെക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയവും ടിഎംഎയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു

ഉസ്‌ബെക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയവും ടിഎംഎയും  ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു

 

ഉസ്ബക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയവും തഷ്‌കന്റ് മെഡിക്കല്‍ അക്കാദമിയും വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും സംശയ നിവാരണത്തിനായി പുറത്തിറക്കിയ ടോള്‍ ഫ്രീ നമ്പര്‍ വൈസ് ഡീന്‍ ഡോ. ജെ കോല്‍മറ്റൊവ്, ദിവ്യ രാജ് റെഡ്ഢി, ഡോ. എ എഫ് സുസനോവ, വി ശ്രീരോഹിത്, ഡോ. എസ് മുകേഷ് എന്നിവര്‍ കൊച്ചിയില്‍ പുറത്തിറക്കുന്നു

 

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉസ്ബക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയവും തഷ്‌കന്റ് മെഡിക്കല്‍ അക്കാദമിയും സെമിനാര്‍ സംഘടിപ്പിച്ചു.

ലോകോത്തര അംഗീകാരമുള്ള തഷ്‌കന്റ് മെഡിക്കല്‍ അക്കാദമിയില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് കൊച്ചി ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രധാന കേന്ദ്രങ്ങളില്‍ സെമിനാര്‍ നടത്തിയത്.

വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും എല്ലാവിധത്തിലുമുള്ള സംശയങ്ങള്‍ പരിഹരിക്കുന്നതിന് 1800 123 2931 എന്ന ടോള്‍ ഫ്രീ നമ്പരും പുറത്തിറക്കി. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഏജന്റുമാരുടേതടക്കം പലവിധ സാമ്പത്തിക ചൂഷണങ്ങള്‍ക്ക് വിധേയമാകുന്ന സന്ദര്‍ഭത്തിലാണ് ഉസ്‌ബെക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയം പ്രത്യേക താല്‍പര്യമെടുത്ത് ടോള്‍ ഫ്രീ നമ്പര്‍ പുറത്തിറക്കിയത്.

ഉസ്‌ബെക്-ഇന്‍ഡോ ഹെല്‍ത്ത് ഫോറത്തിന്റെ ഭാഗമായി നടന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പിന് കീഴില്‍ ഇത്തരമൊരു പരിപാടി ഇന്ത്യയില്‍ സംഘടിപ്പിക്കാന്‍ സാധിച്ചതെന്ന് പരിപാടിയുടെ മുഖ്യ സംഘാടക ഉസ്‌ബെക്കിസ്ഥാന്‍ ആരോഗ്യ വകുപ്പിന്റെ ഇന്ത്യന്‍ പ്രതിനിധി ദിവ്യ രാജ് റെഡ്ഢി പറഞ്ഞു. ടിഎംഎയില്‍ അഡ്മിഷന്‍ നല്‍കാമെന്ന പേരില്‍ വിദ്യാര്‍ഥികളില്‍ നിന്നും ഭീമന്‍ തുക ഈടാക്കിയുള്ള നിരവധി തട്ടിപ്പുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായ ബോധവത്കരണ സെമിനാര്‍ നടത്തിയത്. ഒരു നൂറ്റാണ്ടിലേറെയുള്ള അനുഭവ സമ്പത്തുള്ള ടിഎംഎ ടൈംസ് ഹയര്‍ എഡ്യുക്കേഷന്റെ അംഗീകാരമുള്ള സെന്‍ട്രല്‍ ഏഷ്യയിലെ മികച്ച റാങ്കിങ്ങുള്ള ആഗോള തല യൂണിവേഴ്‌സിറ്റിയാണ് -അസി. റെക്ടര്‍ എസ്.അക്രംജോണ്‍ പറഞ്ഞു.

വി ആര്‍, എ ആര്‍ സാങ്കേതിക വിദ്യകളുള്ള നൂതനവും പ്രാചീനവുമായ പഠന രീതികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ടിഎംഎയുടെ പാഠ്യ പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ടിഎംഎ, ഇന്ത്യന്‍ പങ്കാളിയായ എന്‍ഇഒ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തെ ഇന്റണ്‍ഷിപ്പ് ഉള്‍പ്പടെയുള്ള ലഭ്യമാകുന്ന ആറ് വിവിധ കോഴ്‌സുകള്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ എന്‍എംസി പ്രകാരമുള്ള നിയമങ്ങള്‍ പാലിച്ചുള്ള ഈ ഇന്റണ്‍ഷിപ്പിലൂടെ ബിരുദ ധാരികള്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ സാധിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മേധാവി ഡോ. എ എഫ് സുസനോവ പറഞ്ഞു. ഒക്ലഹോമ യൂണിവേഴ്‌സിറ്റി, യുഎസ്എ, ഹംബോള്‍ട്ട് യൂണിവേഴ്‌സിറ്റി, ജര്‍മനി, വെസ്റ്റമിനിസ്റ്റര്‍ യൂണിവേസിറ്റി, യുകെ, എന്നീ ആഗോള യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ചുകൊണ്ട് പിജി കോഴ്‌സുകളും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

200 മലയാളികള്‍ ഉള്‍പ്പെടെ 600 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത തല മെഡിസിന്‍ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്ന ടിഎംഎ, ഇന്ത്യന്‍ പങ്കാളിയായ എന്‍ഇഒ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ പാഠപുസ്തകങ്ങള്‍, ദേശിയ അന്തര്‍ദേശീയ നിലവാരമുള്ള അധ്യാപകര്‍, മികവുറ്റ പാഠ്യ പരിപാടികള്‍, നെക്സ്റ്റ് എക്‌സാമിന് വേണ്ട പരിശീലനം, പ്രത്യേക സ്‌കോളര്‍ഷിപ്പ്, ഇന്ത്യന്‍ ഭക്ഷണം ലഭിക്കുന്ന ഹോസ്റ്റലുകള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പു നല്‍കുന്നതായി വൈസ് ഡീന്‍ ഡോ. ജെ കോല്‍മറ്റൊവ് പറഞ്ഞു.