വനിതകള്‍ക്ക് വഴികാട്ടിയായി സീയ സീസണ്‍സ് സംരംഭകത്വ സംഗമം 12, 13 തീയതികളില്‍
കൊച്ചി: വനിതാ സംരംഭകരുടെ കേരളത്തിലെ ഏറ്റവും വലിയ പ്രദർശനവും സംഗമവും – സീയ സീസണ്‍സ് 12,13 തീയതികളില്‍ പനമ്പിള്ളി നഗര്‍ അവന്യു സെന്‍ററില്‍ നടക്കും. സീയ സീസണ്‍സ് എക്സ്സിബിഷന്‍റെ 11 മത് എഡിഷന്‍, ഒട്ടേറെ പ്രത്യേകതകളോടെയാണ് ഇത്തവണ നടക്കുന്നത്.
12 നു രാവിലെ 10 മണിക്ക് ചലച്ചിത്ര താരം ബിന്ദു പണിക്കർ മേള ഉദ്‌ഘാടനം ചെയ്യും. ചടങ്ങില്‍ ചലച്ചിത്ര സംവിധായകരായ സലാം ബാപ്പു, ആയില്യൻ കരുണാകരൻ, പോളി വടക്കൻ, ദേവ നന്ദ (ചൈൽഡ് ആർട്ടിസ്റ്റ് & മോഡൽ), പ്രിയ ശിവദാസ് ( പേഴ്‌സനാലിറ്റി ട്രെയിനർ), വിഷ്ണു ( വ്ലോഗ്ഗർ, കടൽ മച്ചാൻ ), ശ്രീകല നെയിൽ (കൺവീനർ സോലൈസ്, കൊച്ചി,) രൂപ ജോർജ് (സാമൂഹ്യ പ്രവർത്തക) , അഖില അവറാച്ചൻ (മോഡൽ & അവതാരക) എന്നിവർ പങ്കെടുക്കും.
കേരളത്തിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന 100 ല്‍ അധികം സ്ത്രീ സംരംഭകരുടെ വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. മേളയോട് അനുബന്ധിച്ച് കൊച്ചി സോലൈസ് ചാരിറ്റി ഓർഗനൈസേഷനു വേണ്ടി സിയ സീസൻസ് സംഘടിപ്പിക്കുന്ന സ്തുതി ഖവാലി സന്ധ്യ ഷമീർ ചാവക്കാട് നയിക്കും.കേരളത്തിലെ വനിതാ സംരംഭകർക്ക് എല്ലാ പിന്തുണയും നിർദേശങ്ങളും ദ്വിദിന മേളയിൽ ലഭിക്കുമെന്ന് ഈവന്റ് കോഡിനേറ്റര്‍ സീനത്ത് അഷ്‌റഫ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സമ്മേളനത്തിൽ , സീനത്ത് അഷറഫ്, ശ്രീകല നെയിൽ, സഫീന ഫൈസൽ, ജിജി സുരേഷ്‌ബാബു , അഖില അവറാച്ചൻ, എന്നിവർ പങ്കെടുത്തു.