സർക്കാർ, എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്

സർക്കാർ, എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്

 

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഒന്‍പത് പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന പി.എം – വൈ.എസ്.എ.എസ്.വി.ഐ ഒ.ബി.സി (PM-YASASVI OBC), ഇ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചു.

അപേക്ഷകർക്കും, വിദ്യാലയ അധികൃതർക്കുമുള്ള പൊതുനിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലറാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. 2023-24 അദ്ധ്യയന വർഷം വിദ്യാര്‍ത്ഥികള്‍ അപേക്ഷ സ്കൂളിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 സെപ്റ്റംബർ 16 ആണ്. സ്കൂളുകള്‍ 2023 സെപ്റ്റംബര്‍ 30ന് മുമ്പ് ഡാറ്റാ എൻട്രി പൂർത്തീകരിക്കണം. അടുത്ത വര്‍ഷം മുതല്‍ (2024-25 അദ്ധ്യയന വർഷം മുതൽ) ജൂലൈ 15 നകം വിദ്യാർത്ഥികൾ അപേക്ഷ സ്കൂളിൽ സമർപ്പിക്കേണ്ടതും, സ്കൂൾ അധികൃതർ ഇ-ഗ്രാന്റ്സ് 3.0 പോർട്ടൽ മുഖേന ജൂലൈ 31 നകം ഡാറ്റാ എൻട്രി പൂർത്തീകരിക്കേണ്ടതുമാണെന്നും അറിയിച്ചിട്ടുണ്ട്.

സമാന രീതിയിലുള്ള സ്കോളര്‍ഷിപ്പ് പദ്ധതി നിലവിലുള്ളതിനാല്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവര്‍ ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടതില്ല. കുടുംബ വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപയില്‍ താഴെയുള്ള OBC,EBC/EWS (Economically Backward Classes/Economically Weaker Sections – പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന) വിഭാഗങ്ങള്‍ക്കാണ് അപേക്ഷിക്കാനുള്ള അവസരം. വിശദ വിവരങ്ങൾ https://bcdd.kerala.gov.in/en/home/ ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0474 2914417. ഇമെയിൽ: [email protected]