സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾ വ്യാജം, ചാണ്ടി ഉമ്മനൊപ്പമാണ് ഞാൻ: നിബു ജോൺ
പുതുപ്പള്ളിയിൽ ഇടതു സ്ഥാനാർഥിയാകുമെന്ന വാർത്തകൾ നിഷേധിച്ച് കോൺഗ്രസ് നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ നിബു ജോൺ.
സ്ഥാനാർഥിയാകണമെന്ന ആവശ്യവുമായി ഒരു പാർട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിലടക്കം മത്സരിച്ചത് ഉമ്മൻ ചാണ്ടിയുടെ നിർബന്ധത്താലാണെന്നും അദ്ദേഹം പറഞ്ഞു.
ചാണ്ടി ഉമ്മനായി മുഴവൻസമയ പ്രചാരണത്തിനു രംഗത്തുണ്ടാവും. ഈ വാർത്ത വന്നത് എങ്ങനെ എന്ന് അന്വേഷിക്കണം. താൻ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇത്തരത്തിൽ ഒരു വാർത്ത കാണുന്നത്.
വാർത്ത വന്ന് ഒരു മണിക്കൂറിനുള്ളിൽ സി പി എം നേതൃത്വം തന്നെ അത് നിഷേധിച്ചിട്ടുണ്ടന്ന് നിബു ജോൺ പറഞ്ഞു.