കോട്ടയം ചിങ്ങവനത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച നടന്നു.കോട്ടയം ചിങ്ങവനത്ത് ഒരു സ്വകാര്യ സ്ഥാപനത്തിൽ ഒരു കോടിയോളം രൂപയുടെ സ്വർണവും 8 ലക്ഷം രൂപയുമാണ് നഷ്ടമായിരിക്കുന്നത്. സ്ഥാപനത്തിലെ സിസിടിവി അടക്കമുള്ളവ നശിപ്പിച്ച ശേഷമാണ് കവർച്ച നടന്നിരിക്കുന്നത്. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ലോക്കർ തകർത്തായിരുന്നു മോഷണം നടന്നിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഇന്നു രാവിലെ തുറന്നപ്പോഴാണ് കവർച്ച വിവരം പുറത്തറിഞ്ഞത്.